വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി. 20 സര്‍വകലാശാലകളാണ് പട്ടികയിലുള്ളത്. ഏതെങ്കിലും ബിരുദം നല്‍കാനുള്ള അംഗീകാരം ഈ സര്‍വകലാശാലകള്‍ക്കില്ലെന്ന് യു.ജി.സി വ്യക്തമാക്കി.
കേരളത്തില്‍നിന്ന് സെന്റ് ജോണ്‍സ് സര്‍വകലാശാലയും പട്ടികയിലുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ വ്യാജ സര്‍വകലാശാലകളുള്ളത്. ഉത്തര്‍ പ്രദേശാണ് തൊട്ടുപിന്നില്‍. യു.ജി.സി ആക്ടിന് വിരുദ്ധമായാണ് ചില സര്‍വകലാശാലകള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സര്‍വകലാശാലകളില്‍ നിന്നുള്ള ഡിഗ്രികള്‍ക്ക് യു.ജി.സി അംഗീകാരമില്ല. തുടര്‍ വിദ്യാഭ്യാസത്തിനോ ജോലി ആവശ്യത്തിനോ ഇവിടങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാനാകില്ലെന്നും യു.ജി.സി. വ്യക്തമാക്കി.

വ്യാജ സര്‍വകലാശാലകള്‍ സംസ്ഥാനം തിരിച്ച്:
ഡല്‍ഹി:

  1. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ്
  2. കൊമേഴ്സ്യല്‍ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ദയാഗഞ്ച്
  3. യുണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി
  4. വൊക്കേഷണല്‍ യൂണിവേഴ്സിറ്റി
  5. എഡിആര്‍-സെന്‍ട്രിക് ജൂറിഡികല്‍ യൂണിവേഴ്സിറ്റി
  6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്
  7. വിശ്വകര്‍മ ഓപണ്‍ യൂണിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്മെന്റ്
  8. അധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വല്‍ യൂണിവേഴ്സിറ്റി)

ഉത്തര്‍ പ്രദേശ്:

  1. ഗാന്ധി ഹിന്ദി വിദ്യാപീഠ്
  2. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപതി
  3. നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി (ഓപണ്‍ യൂണിവേഴ്സിറ്റി)
  4. ഭാരതീയ ശിക്ഷാ പരിഷത്.

ആന്ധ്ര പ്രദേശ്:

  1. ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി
  2. ബൈബിള്‍ ഓപണ്‍ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ.

പശ്ചിമ ബംഗാള്‍:

  1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍
  2. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്

കര്‍ണാടക:

  1. ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപണ്‍ യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ സൊസൈറ്റി.

കേരളം:

  1. സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി.

മഹാരാഷ്ട്ര:

  1. രാജ അറബിക് യൂണിവേഴ്സിറ്റി

പോണ്ടിച്ചേരി:

  1. ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →