ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിന് രാജ്യാന്തര മത്സര പദവി

ദുബായ്: സെപ്റ്റംബറില്‍ ചൈനയിലെ ഹാങ്ചൗവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് രാജ്യാന്തരപദവി നല്‍കി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. ഇതോടെ ഗെയിംസിലെ മത്സരഫലങ്ങളും പ്രകടനങ്ങളും ഐ.സി.സി. റാങ്കിങ്ങിലും റെക്കോര്‍ഡുകളിലും പരിഗണിക്കും. പുരുഷവിഭാഗത്തില്‍ 18 ടീമുകളും വനിതകളില്‍ 14 ടീമുകളുമാണ് ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ മത്സരിക്കുന്നത്.

2010, 2014 ഏഷ്യന്‍ ഗെയിംസുകളില്‍ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഐസിസി അംഗീകാരമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു. ഏകദിന ലോകകപ്പ് നടക്കാനിരിക്കെ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ചൈനയിലേക്ക് അയക്കുന്നത്. റുതുരാജ് ഗെയ്കവാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഏഷ്യന്‍ ഗെയിസ് കളിക്കുക. പുരുഷ, വനിതാ വിഭാഗങ്ങളില്‍ റാങ്കിങ്ങില്‍ മുന്നിലുള്ള നാല് ടീമുകള്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. ഒക്ടോബര്‍ അഞ്ചിന് ക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ പുരുഷ ടീമിന് ജയിച്ചാല്‍ ആറിന് സെമിഫൈനല്‍ കളിക്കണം. ഏഴിനാണ് ഫൈനല്‍. സെപ്റ്റംബര്‍ 22നാണ് വനിതാ ടീമിന്റെ ക്വാര്‍ട്ടര്‍ മത്സരം. ഫൈനല്‍ 26ന്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →