താനൂര്‍: താനൂര്‍ ബോട്ട് ദുരന്തക്കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു. താനൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയാണ് 13,186 പേജുകളുള്ള കുറ്റപത്രം 31/07/23 തിങ്കളാഴ്ച പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ സമര്‍പ്പിച്ചത്. ബോട്ടിന്റെ ഉടമസ്ഥനായ നാസര്‍ അടക്കമുള്ള പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ്. ആലപ്പുഴ പോര്‍ട്ട് ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ പ്രസാദ് എന്നിവരടക്കം 12 പ്രതികളാണുള്ളത്. 85 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായത് പോലീസിന്റെ നേട്ടമാണെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സുജിത്ത് ദാസ് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരായ പ്രതികള്‍ക്ക് എതിരെ സര്‍ക്കാറില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.