ഹരിയാനയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലെ ഏറ്റമുട്ടല്‍: ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് മരണം. നീരജ്, ഗുര്‍സെവാക് എന്നീ ഹോം ഗാര്‍ഡുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഹോദല്‍ ഡി എസ് പി. സജ്ജന്‍ സിംഗ്, കെര്‍കി ദൗല എസ് എച്ച് ഒ. അജയ്, മനേസര്‍ എസ് എച്ച് ഒ. ദേവേന്ദര്‍, ഗുരുഗ്രാം സെക്ടര്‍-40 ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ അനില്‍ എന്നിവരുള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →