നിർണായകഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

നിർണായകഘട്ടം പിന്നിട്ട് ചന്ദ്രയാൻ 3. ചന്ദ്രയാൻ 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്കെത്തിക്കുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ പൂർത്തിയാക്കി. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ ഉയർത്തി. പ്രൊപ്പൽഷൻ മൊഡ്യൂളിലെ മോട്ടോർ ജ്വലിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേത്ത് പേടകത്തെ ഉയർത്തിയത്.2023 ഓഗസ്റ്റ് അഞ്ചിന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കും.2023 ജൂലൈ 14-ന് ഉച്ചകഴിഞ്ഞ് 2.35-നാണ് പേടകത്തെ ഭൂമിയിൽനിന്ന് വിക്ഷേപിച്ചത്.

അഞ്ചു ദിവസം ഭൂമിയുടെയും ചന്ദ്രന്റെയും സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്ട്രി എന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുക. ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂൾ വേർപെടും. ഓഗസ്റ്റ് 17-നാണ് ഈ പ്രക്രിയ നടക്കുക. ഓഗസ്റ്റ് 23ന് ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇറങ്ങും.

വിക്ഷേപണ ശേഷം നേരിട്ട് ചന്ദ്രനിലേക്ക് യാത്ര തിരിക്കുന്നതിന് പകരം ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയർത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നത്. അതിനാലാണ് ദൗത്യത്തിന് കൂടുതൽ ദിനങ്ങൾ ആവശ്യമായി വരുന്നത്. എസ് ആർഒ യുടെ ഏറ്റവും ജിഎസ്എൽവി മാർക്ക് 3 എന്ന വിക്ഷേപണ പേടകമാണ് ചന്ദ്രയാൻ 3നെ ഭ്രമണപഥത്തിൽ എത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →