3 തവണ സംസ്ഥാന മന്ത്രിസഭയിലും 2 തവണ ലോക്‌സഭയിലും അംഗമായിരുന്ന വക്കം ആന്‍ഡമാനിലും മിസോറമിലും ത്രിപുരയിലും ഗവര്‍ണറായി. 5 തവണ നിയമസഭാംഗമായിരുന്നു. 2 തവണകളിലായി ഏറ്റവുമധികം കാലം നിയമസഭാ സ്പീക്കറായിരുന്നുവെന്ന റെക്കോര്‍ഡുമായിട്ടായിരുന്നു വക്കം പുരുഷോത്തന്റെ രാഷ്ട്രീയ യാത്ര.
1928ല്‍ തിരുവനന്തപുരത്തെ ചിറയിന്‍കീഴിലെ ഗ്രാമമായ വക്കത്തായിരുന്നു ജനനം
1970ല്‍ ആറ്റിങ്ങലിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി
1982ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്പീക്കറുമായി
1984ല്‍ ആലപ്പുഴയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
1989ലും ആലപ്പുഴയെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്കെത്തി.
1977, 1980, 1982, 2001 കാലത്തും ആറ്റിങ്ങലില്‍ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
എകെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്പീക്കറായി
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തപ്പോള്‍ ധനകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു
1993 മുതല്‍ 1996 വരെ ആന്റമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ ലഫ്റ്റനന്റ് ഗവര്‍ണറുമായിരുന്നു
2011 മുതല്‍ 2014 വരെ മിസോറാം ഗവര്‍ണറായി
2014 ല്‍ ത്രിപുര ഗവര്‍ണറായും പ്രവര്‍ത്തിച്ചു
1928 ഏപ്രില്‍ 12 ന് വക്കം കടവിളാകത്തു വീട്ടില്‍ കെ. ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമന്‍ 1946 ല്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. 1952 ല്‍ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. 1956 ല്‍ ഹൈക്കോടതി ബഞ്ചിനുവേണ്ടിയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു ബിരുദവും അലിഗഡ് സര്‍വകലാശാലയില്‍നിന്ന് എംഎയും എല്‍എല്‍ബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആര്‍.ശങ്കറിന്റെ നിര്‍ബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തിയത്.കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടുതൊഴിലാളി നിയമത്തിനും രൂപം നല്‍കിയതും ഏലാ പ്രോഗ്രാം, സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ്, റഫറല്‍ ആശുപത്രി സമ്പ്രദായം തുടങ്ങിയവ നടപ്പിലാക്കിയതും സര്‍ക്കാരിന്റെ സംസ്ഥാനതല ഓണാഘോഷത്തിന് തുടക്കം കുറിച്ചതും വക്കം പുരുഷോത്തമനാണ്.

