പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പിടി കാദർ അടക്കമുള്ളവർക്ക് പരിക്ക്

എരമംഗലം:പെരുമ്പടപ്പ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം.വെളിയംകോട് ബ്ളോക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധത്തിനിടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്‌.പോലീസ് ലാത്തി വീശിയതിനെ തുടർന്നാണ് ബ്ളോക്ക് പ്രസിഡണ്ട് പിടി ഖാദർ അടക്കമുള്ളവർക്ക് പരിക്കേറ്റത്.കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പേരിൽ കള്ളക്കേസ് എടുക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →