പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ കേസ്

പാലക്കാട്: പട്ടാമ്പിയിൽ സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലീ​ഗ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കൊപ്പത്ത് ഇന്നലെ വൈകീട്ടാണ് സംഘപരിവാർ സംഘടനകൾ കൊലവിളി മുദ്രാവാക്യം വിളിച്ചത്.

യൂത്ത് ലീ​ഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. യൂത്ത് ലീ​ഗിനും സ്പീക്കർ എഎൻ ഷംസീറിനും എതിരെ പ്രതിഷേധം സംഘടിപ്പിച്ച സംഘപരിവാർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും പ്രസം​ഗമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →