ചങ്ങരംകുളം: കനത്ത മഴ തുടരുന്നതിനിടെ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന സംസ്ഥാന പാതയിലെ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് ജാസ് ബാറിന് സമീപത്താണ് റോഡിലേക്ക് ചാഞ്ഞ് വലിയ മരം നിൽക്കുന്നത്. പാതയിൽ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമായതോടെ പൊതുമാരാമത്ത് വകുപ്പ് നിരവധി മരങ്ങളും ചില്ലകളും മുറിച്ച് മാറ്റിയെങ്കിലും ഇപ്പോഴും ഇത്തരത്തിൽ ഭീഷണി ഉയർത്തുന്ന മരങ്ങൾ പാതയോരങ്ങളിൽ അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതെ സ്ഥലത്ത് മരം റോഡിലേക്ക് വീണ് തലനാരിഴക്കാണ് അപകടം ഒഴിവായത്.
അപകട ഭീഷണി ഉയർത്തി സംസ്ഥാന പാതയിലെ മരം മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തം
