ഭോപ്പാല്‍: കൈക്കൂലി വാങ്ങുന്നതു ലോകായുക്ത സംഘം കണ്ടെത്തിയതിനുപിന്നാലെ കൈക്കൂലിയായി ലഭിച്ച പണം വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. ലോകായുക്ത ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത് കണ്ടതോടെ ഗജേന്ദ്ര സിങ് എന്ന ഉദ്യോഗസ്ഥന്‍ പണം വിഴുങ്ങുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം വിഴുങ്ങിയ ഉടനെ ഇയാളെ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു പോലീസ് സൂപ്രണ്ട് പറഞ്ഞു. ഗജേന്ദ്ര സിങ് കൈക്കൂലി ചോദിക്കുന്നു എന്ന പരാതിയുമായി ബര്‍ക്കേഡ ഗ്രാമത്തില്‍നിന്നുള്ള ഒരാളാണ് തങ്ങളെ സമീപിച്ചതെന്ന് ലോകായുക്ത പ്രത്യേക പോലീസ് സൂപ്രണ്ട് സഞ്ജയ് സാഹു പറഞ്ഞു.
കൈക്കൂലി പണം വിഴുങ്ങി ഉദ്യോഗസ്ഥന്‍
