ഹൈദരാബാദ്: തെലങ്കാന, കര്‍ണാടക അടക്കം ദക്ഷിണേന്ത്യയില്‍ കനത്ത മഴ. തെലങ്കാനയില്‍ അടുത്ത മൂന്നുദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ഹൈദരാബാദ് നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം കയറി. തെലങ്കാനയിലെ നിരവധി ജില്ലകളില്‍ അടുത്ത അഞ്ചുദിവസങ്ങളില്‍ മഴയുണ്ടാകും. റെഡ് അലര്‍ട്ടുമുണ്ട്. ഹൈദരാബാദില്‍ അര മണിക്കൂര്‍ മാത്രം നീണ്ട കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഡല്‍ഹിയില്‍ യമുന നദി അപകടനിലക്ക് മുകളില്‍ തന്നെയാണ് ഒഴുകുന്നത്. 205.45 മീറ്റര്‍ ഉയരെയാണ് നദിയിലെ ജലനിരപ്പ്.
കനത്ത മഴ; തെലങ്കാനയില്‍മൂന്ന് ദിവസം റെഡ് അലര്‍ട്ട്
