അനധികൃത നിർമാണം പൊളിച്ചുമാറ്റാൻ ഓംബുഡ്‌സ്‌മാൻ ഉത്തരവായി

കട്ടപ്പന : കട്ടപ്പന നഗരസഭയിൽ കട്ടപ്പന- കൊച്ചുതോവാള റോഡിൽ, എബിൻ. എസ്‌ കന്നിക്കാട്ട്‌ എന്ന വ്യക്തി കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച്‌ നിർമിച്ചിരിക്കുന്ന അനധികൃത കെട്ടിടം പൊളിച്ചുമാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുളള ഓംബുഡ്‌സ്‌ മാൻ ഉത്തരവായി. പൊതു പ്രവർത്തകനായ കെ.എസ്‌ രാജൻ സമർപ്പിച്ച പരാതിയിലാണ്‌ ഓംബുഡ്‌സ്‌മാന്റെ ഉത്തരവ്‌.

എബിൻ. എസ്‌ കന്നിക്കാട്ട്‌ 31.05 2019 ൽ കെട്ടിട നിർമാണത്തിനായി അനുമതിവാങ്ങുകയും, എന്നാൽ അനുമതിക്കു വിരുദ്ധമായി തോടും, തോട്ടുപുറമ്പോക്കും കയ്യേറി കെട്ടിട നിർമാണം പൂർത്തിയാക്കുകയുമായിരുന്നു. .നിയമവിരുദ്ധമായി നടക്കുന്ന നിർമാണത്തെക്കുറിച്ച പൊതുപ്രവർത്തകർ നഗരസഭ അധികൃതരെ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ മൗനം പാലിക്കുകയാണുണുണ്ടായത്‌. അതേ .തുടർന്നാണ്‌ കെ.എസ്‌ രാജൻ ഓംബുഡ്‌സ്‌മാനിൽ പരാതി നൽകിയത്‌ .
പരാതി പരിഗണിച്ച ഓംബുഡ്‌സ്‌മാൻ അനധികൃത നിർമാണം നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നു. എത്രയും പെട്ടെന്ന്‌ ചട്ടപ്രകാരമുളള നടപടികൾ പൂർത്തീകരിച്ച്‌ അനധികൃത നിർമാണം നീക്കം ചെയ്‌ത്‌ മൂന്നുമാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ഓംബുഡ്‌സ്‌മാൻ .ജസ്റ്റീസ്‌ പി.എസ്‌ ഗോപിനാഥൻ നഗരസഭ സെക്രട്ടറിയോട്‌ നിർദേശിച്ച്‌ ഉത്തരവായി

നിയമ വിരുദ്ധമായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ നഗരസഭയുടെ ലൈസൻസ്‌ ഇല്ലാതെതന്നെ മഹേന്ദ്ര വാഹനങ്ങളുടെ ഷോറൂം ആരംഭിക്കുകയും ചെയ്‌തു. കട്ടപ്പന നഗരസഭയിൽ ചട്ടങ്ങൾക്കുവിരുദ്ധമായി നിരവധി കെട്ടിടങ്ങളുടെ നിർമാണം നടന്നുവരുന്നതായും ഇതിനെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സാമൂഹ്യ പ്രവർത്തകർ നഗരസഭാധികൃതർക്ക്‌ പരാതി നൽകിയിട്ടുണ്ടെങ്കിലും അധികൃതർ മൗനം പാലിക്കുന്നതിന്‌ പിന്നിൽ അഴിമതിയുളളതായി ആരോപണം ഉണ്ട്‌ . .

ഇത്തരത്തിൽ ചട്ടവിരുദ്ധമായി നിർമാണം നടന്നുവരുന്ന കെട്ടിട സമുച്ചയങ്ങൾ ചൂണ്ടിക്കാട്ടി ഓംബുഡ്‌സ്‌മാനിലും ട്രൈബ്യൂണലിലും പരാതികൾ സമർപ്പിച്ചിട്ടുളളതായി അറിയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →