തൃശൂർ: കുതിരാൻ തുരങ്കത്തിനുള്ളിൽ ചോർച്ച. പാലക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനകത്താണ് വെള്ളം ഒലിച്ചിറങ്ങുന്നത്. ഒരു ഭാഗത്ത് നിന്നും ശക്തമായി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.
പൈപ്പുകളിലുണ്ടായ ലീക്ക് മൂലമാണ് വെള്ളം ഇറങ്ങുന്നതെന്നാണ് തുരങ്കത്തിന്റെ നിർമാണ കമ്പനി അധികൃതർ പറയുന്നത്. നാട്ടുകാരും ഇതുവഴി യാത്ര ചെയ്യുന്നവരും സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചരക്കുലോറികളും യാത്ര വാഹനങ്ങളും ഉൾപ്പെടെ ധാരാളം വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിലാണ് നിലവിൽ ചോർച്ചയുണ്ടായിരിക്കുന്നത്.