ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു.പ്രധാന മന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. ആവശ്യത്തില്‍ ഉറച്ചുനിന്ന് പ്രതിപക്ഷ പ്രതിനിധികള്‍ ബഹളം വച്ചതോടെയാണ് ഇരു സഭകളും പിരിഞ്ഞത്.അതിനിടെ, മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം ഇതിന് അനുവദിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സത്യം എന്താണെന്ന് രാജ്യം അറിയണമെന്നും അമിത് ഷാ പ്രതികരിച്ചു.
മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ
