കേരള-യുഎഇ ബന്ധം മെച്ചപ്പെടുത്താൻ മാരത്തോൺയുഎഇ സർക്കാരുമായി ചർച്ച നടത്താനായാൽ മാരത്തോണിനായി ടൂറിസം വകുപ്പ് പ്രത്യേകം ഓഫീസ് തുറക്കും

തിരുവന്തപുരം: കേരളവും യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ടൂറിസം രംഗത്തെ സഹകരണത്തിനുമായി മാത്തോൺ മത്സരം സംഘടിപ്പിക്കുന്നു. വിപുലമായ രീതിയിൽ മാരത്തോൺ സംഘടിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. യുഎഇ പ്രസിഡന്‍റായിരുന്ന അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ ഓർമയ്ക്കായി യുഎഇ-കേരള സയിദ് ചാരിറ്റി മാരത്തോൺ 2023-24 എന്നാണ് പരിപാടിക്ക് പേരു നൽകിയിരിക്കുന്നത്.

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യഘട്ട ചർച്ചയ്ക്കായി കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം നാളെ യുഎഇയിലേക്ക് പോകാനിരുന്നതാണ്. എന്നാൽ വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ തന്നെ യുഎഇ സർക്കാരുമായി ചർച്ച നടത്താനായാൽ മാരത്തോണിനായി ടൂറിസം വകുപ്പ് പ്രത്യേകം ഓഫീസ് തുറക്കും. യുഎഇ സർക്കാർ പ്രതിനിധികളെയും ഭരണാധികാരികളെയും മാരത്തോൺ ചടങ്ങിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നടത്തുന്ന മാരത്തോണിന്‍റെ സ്ഥലവും തീയതിയും ചർച്ചകൾ പൂർത്തിയായതിനു ശേഷമേ തീരുമാനിക്കൂ.

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പരിപാടി നടത്തുമെന്ന് അധികൃതർ പറയുന്നു. ജൂലൈ അഞ്ചാം തീയതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥ സംഘത്തെ യുഎഇയിലേക്ക് അയയ്ക്കാൻ തീരുമാനമായത്. യാത്രാനുമതിക്കായി വിദേശകാര്യ മന്ത്രാലയത്തിനു അപേക്ഷ നൽകിയെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇന്നു അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →