പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

. പുതുപള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ജനം വൻ ഭൂരിപക്ഷം നൽകുമെന്ന് ബെന്നി ബഹനാൻ എംപി പറഞ്ഞു. പുതുപ്പള്ളിയിൽ പ്രവർത്തകരുടെയും നാടിന്റെയും താത്പര്യം പരിഗണിച്ച് സ്ഥാനാർഥി നിർണയം ഉണ്ടാകുമെന്നും ബെന്നി ബഹനാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു വൈകാതെ കടക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും 2023 ജൂലൈ 22 ന് വ്യക്തമാക്കിയിരുന്നു.

ഉമ്മൻ ചാണ്ടിക്ക് ശേഷം ആരെന്നതിൽ ജനങ്ങൾ ആഗ്രഹിക്കുന്ന തീരുമാനം പാർട്ടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തു നടക്കുന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിനാണു പുതുപ്പള്ളി വേദിയാകുന്നത്. 2 ഉപതിരഞ്ഞെടുപ്പുകളും കോൺഗ്രസിന്റെ സിറ്റിം​ഗ് സീറ്റുകളിലാണെന്ന പ്രത്യേകതയുണ്ട്.

മകൻ ചാണ്ടി ഉമ്മന്റെ പേര് സ്വാഭാവികമായും ഉയരുന്നുണ്ട്. മുമ്പ് ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുള്ള റജി സഖറിയ, ജെയ്ക് സി.തോമസ് എന്നിവരുടെ പേരുകളാകും എൽഡിഎഫ് സ്ഥാനാർഥി പരിഗണനയിലുണ്ടാവുക

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →