വർക്കൗട്ടിനിടെ 210 കിലോ ബാർബെൽ പതിച്ച് ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസറിന് ദാരുണാന്ത്യം

വർക്കൗട്ടിനിടെ 210 കിലോ ബാർബെൽ പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്‌നസ് ഇൻഫ്‌ലുവൻസറിന് ദാരുണാന്ത്യം. ഇന്തോനേഷ്യൻ സ്വദേശി 33 കാരനായ ജസ്റ്റിൻ വിക്കിയാണ് മരിച്ചത്. 2023 ജൂലായ് പതിനഞ്ചിനാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നു.

ബാലിയിലെ പാരഡൈസ് ജിമ്മിൽ വെച്ച് വർക്കൗട്ട് ചെയ്യുകയായിരുന്നു ജസ്റ്റിൻ. 210 കിലോഗ്രാം ഭാരമുള്ള ബാർബെൽ ചുമലിൽ വെക്കുന്നതിനിടെ ഭാരം താങ്ങാതെ താഴേക്ക് വീഴുകയായിരുന്നു. ഇരിക്കുന്ന പോസിഷനിലേക്ക് ജസ്റ്റിൻ വീഴുകയായിരുന്നു.

ബാർബെൽ തോളിൽനിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയിൽ കാണാവുന്നതാണ്. അപകടം നടന്ന ജസ്റ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കഴുത്തൊടിഞ്ഞതും ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കുമുള്ള പ്രധാന ഞരമ്പുകൾ തകരാറിലായതുമാണ് ജസ്റ്റിനെ മരണത്തിലേക്ക് നയിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →