കൊൽക്കത്ത: പശ്ചിമ ബംഗാളിലും രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി ബിജെപി. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആൾക്കൂട്ടം സ്ത്രീകളെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഭയാനകമായ അവസ്ഥ തുടരുകയാണ്. മാൽഡയിലെ പാകുവ ഹട്ട് മേഖലയിൽ രണ്ട് ആദിവാസി സ്ത്രീകളെ ആൾക്കൂട്ടം വിവസ്ത്രരാക്കി അതിക്രൂരമായി ഉപദ്രവിമ്പോൾ പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുകയാണ് എന്നാണ് മാളവ്യ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.