തിരുവനന്തപുരം: കലാപകലുഷിതമായ മണിപ്പുരിൽ നിന്ന് ബന്ധുവിനൊപ്പം കേരളത്തിൽ എത്തിയ ജേ ജെം എന്ന ഹൊയ്നെ ജെം വായ്പേയിക്ക് തൈക്കാട് മോഡൽ ഗവൺമെന്റ് എൽ പി സ്കൂളിൽ മൂന്നാം ക്ലാസിൽ പ്രവേശനം.ജേ ജെമ്മിന്റെ വീട് അക്രമികൾ കത്തിച്ചതായാണ് വിവരം. മാതാപിതാക്കളും സഹോദരങ്ങളും ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു. ഈ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ജേ ജെമ്മിന് മറ്റു രേഖകൾ ഒന്നും ഹാജരാക്കിയില്ലെങ്കിലും സർക്കാർ സ്കൂളിൽ പ്രവേശനം നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാകുകയായിരുന്നു.
ജേ ജെം കേരളത്തിന്റെ വളർത്തുമകൾ: വി. ശിവൻകുട്ടിജേ ജെമ്മിനെ പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സ്കൂളിൽ എത്തി നേരിൽ കണ്ടു
