ഒരുനിമിഷം പോലും നീതി വൈകി കൂടാ’: മണിപ്പൂരിൽ സ്ത്രീകളെ നഗ്ന പരേഡ് നടത്തിയ സംഭവത്തിൽ നടൻ സുരാജ്.

കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്നരാക്കി റോഡിലൂടെ നടത്തിയത്.

കൊച്ചി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ.
അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തലകുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം പോലും നീതി വൈകി കൂടായെന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

മെയ് 4 നാണ് കാങ്‌പോക്പി ജില്ലയിൽ 2 സ്ത്രീകളെ ഒരു സംഘം ആളുകൾ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇരുവരെയും നഗ്നരാക്കി റോഡിലൂടെ നടത്തുകയും സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വീഡിയോയ്ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →