ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും തിരുനക്കരയിൽ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകാൻ സിനിമാതാരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പിഷാരടി എന്നിവർ കോട്ടയം തിരുനക്കരയിലെത്തി. ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാൻ ലക്ഷങ്ങളാണ് തിരുനക്കരയിൽ കാത്തു നിൽക്കുന്നത്. വിലാപ യാത്രയുമായി വാഹനം തിരുനക്കരയിലേക്ക് അടുക്കുകയാണ്.

ഇവർക്കു പുറമേ കോൺഗ്രസ് നേതാക്കൾ എംഎൽഎമാർ മുതിർന്ന സിപിഎം നേതാക്കളായ എം.എ. ബോബി, ഇ.പി. ജയരാജൻ, സുരേഷ് കുറുപ്പ് എന്നിവരും ഉമ്മൻ ചാണ്ടിക്കായി കാത്തു നിൽക്കുന്നത്. ആൾക്കാരെ നിയന്ത്രിക്കാനായി പ്രദേശത്ത് 2000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →