ഗുജറാത്ത് വംശഹത്യ കേസ്: ടീസ്റ്റ സെറ്റല്‍വാദിന് സുപ്രിം കോടതി സ്ഥിരജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യ കേസുകളില്‍ കൃത്രിമ തെളിവുണ്ടാക്കിയെന്ന എഫ്ഐആറുമായി ബന്ധപ്പെട്ട് ടീസ്റ്റ സെറ്റല്‍വാദിന് സുപ്രീംകോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതി നടപടി.ജൂലൈ ഒന്നിന് ടീസ്റ്റ സെറ്റല്‍വാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. മൂന്നംഗ ബെഞ്ചാണ് പ്രത്യേക സിറ്റിങ്ങായി കേസ് പരിഗണിച്ചിരുന്നത്. ജാമ്യം അനുവദിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോയെന്ന് അന്ന് കോടതി ചോദിക്കുകയും ചെയ്തിരുന്നു.ടീസ്റ്റയുടെ ഇടക്കാല ജാമ്യഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളുകയും ഉടന്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ടീസ്റ്റാ സെറ്റല്‍വാദ് സുപ്രിംകോടതിയെ സമീപിച്ചത്.2000ത്തിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ക്കെതിരെ വ്യാജ രേഖകളും മറ്റും തയ്യാറാക്കി ആരോപണങ്ങള്‍ ഉന്നയിച്ചു എന്നതാണ് കേസ്. ടീസ്ത, ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍, മുന്‍ ഡിഐജി സഞ്ജീവ് ഭട്ട് എന്നിവരാണ് കേസിലെ പ്രതികള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →