കൊച്ചി: പി വി അൻവർ എം എൽ എക്കെതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി 2023 ജൂലൈ 19 ന് വീണ്ടും പരിഗണിക്കും. എം എൽ എയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവുപ്രകാരം സ്വീകരിച്ച നടപടികൾ സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കേണ്ടിവരും. ഇക്കാര്യം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യംതള്ളി ആയിരുന്നു നിർദ്ദേശം.
മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജി ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021 ലും 2022 ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്

