ന്യൂഡൽഹി: ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തെ വിമർശിച്ച് പ്രധാനമന്ത്രി നരോന്ദ്ര മോദി. വിശാല പ്രതിപക്ഷ കൂട്ടായ്മയുടെ ഭാഗമായ നേതാക്കളുടെ മുൻഗണന അവരുടെ കുടുംബങ്ങൾക്ക് മാത്രമാണെന്നും, രാജ്യ താത്പര്യങ്ങൾക്ക് അവർ പ്രാധാന്യം നൽകുന്നില്ലെന്നും മോദി വിമർശിച്ചു.
‘അഴിമതിയുടെ വലുപ്പവും അതിലെ പങ്കാളിത്തവും അനുസരിച്ച് അവിടെ കസേരയൊരുക്കുന്നത്. കുടുംബത്താൽ, കുടുംബത്തിനു വേണ്ടി, കുടുംബത്തിന്‍റെ എന്നതാണ് അവരുടെ മുദ്രാവാക്യം’- മോദി പറഞ്ഞു.

