ന്യൂഡല്‍ഹി: ബെംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ ആം ആദ് മി പാര്‍ട്ടി (എ എ പി) പങ്കെടുക്കും. ഡല്‍ഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ പാര്‍ലിമെന്റില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചതോടെയാണിത്. 17/07/23 തിങ്കളാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ പാര്‍ട്ടി രാഷ്ട്രീയ കാര്യ സമിതിയുടെ അടിയന്തര യോഗം ചേര്‍ന്നാണ് പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാന്‍ എ എ പി തീരുമാനിച്ചത്.
ഡല്‍ഹി ഓര്‍ഡിന്‍സിനെതിരെയുള്ള നിലപാട് കോണ്‍ഗ്രസ്സ് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും യോഗത്തിന് ശേഷം ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ഛദ്ദ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടൊപ്പം എ എ പി ബെംഗളുരുവിലെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിലപാട് പ്രഖ്യാപിച്ചില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സിന്റെ ബി ജെ പിവിരുദ്ധതയെ എ എ പി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ്സ് ആതിഥേയത്തില്‍ നടക്കുന്ന ബെംഗളുരുവിലെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ലിമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിലാണ് ഓര്‍ഡിന്‍സിനെ പാര്‍ലിമെന്റില്‍ എതിര്‍ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം 16/07/23 ഞായറാഴ്ച കോണ്‍ഗ്രസ്സ് സംഘടന കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ യോഗത്തിലെത്താന്‍ ആം ആദ് മി
