കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിൽ

തിരുവനന്തപുരം : പരസ്യത്തിന്റെ ബില്ലുകൾ മാറാൻ കമ്മീഷൻ ആവശ്യപ്പെട്ട കെഎസ്ആർടിസി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ . കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറാണ് പിടിയിലായത്. വിജിലൻസ് പിടികൂടിയ ഉദയകുമാറിനെ സസ്‌പെൻഡ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

.ബസുകളിലെ പരസ്യത്തിന് ഇടനിലക്കാരനിൽ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.ഉദയകുമാറിനെതിരെയുളള ഡിപ്പാർട്ട്മെന്റ് നടപടികൾ കെഎസ്ആർടിസി ഉടൻ സ്വീകരിക്കും. ഉദയകുമാറിന്റെ ഓഫീസിലും നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിലും വിജിലൻസ് പരിശോധന നടത്തുകയാണ്.

ഇടനിലക്കാരൻ നൽകിയ പരാതിയെ തുടർന്നാണ് വിജിലസ് ഉദയകുമാറിനെ പിടികൂടിയത്.ഇയാൾ സ്ഥിരം കൈക്കൂലിക്കാരാനെന്ന് വിജിലൻസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →