സൗദി അറേബ്യയിലെ അൽ ഹസയിൽ വൻ തീപിടുത്തം ; പ്രവാസി മലയാളി ഉൾപ്പടെ 10 മരണം

ദമ്മാം: സൗദി അറേബ്യയിലെ അൽ ഹസയിൽ വൻ തീപിടിത്തം. പ്രവാസി മലയാളി ഉൾപ്പടെ 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 2023 ജൂലൈ 14 ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരണപ്പെട്ട മലയാളി. .

എട്ട് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞവയിൽ അഞ്ച് പേർ ഇന്ത്യക്കാരും മൂന്ന് പേർ ബംഗ്ലാദേശ് പൗരന്മാരുമാണെന്നാണ് വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയൽ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. കാർ വർക്ക്‌ഷോപ്പിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നെന്നാണ് വിവരം.

വർക്ക്‌ഷോപ്പിന്റെ മുകളിൽ താമസിച്ചവരാണ് മരിച്ചത്. മൃതദേഹങ്ങൾ അൽ ഹസ സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പത്തോളം അഗ്നിശമനസേനാ സംഘങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൻറെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →