കട്ടപ്പന: ഇടുക്കി മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്‌ക്കിമിന്റെ ആഭിമുഖ്യത്തിൽ ലോക പേപ്പർ ബാഗ് ദിനം ആചരിച്ചു . ജൂലൈ 12 ആണ് ലോക പേപ്പർ ബാഗ് ദിനമായി ആചരിക്കുന്നത് . If You are “fantastic’, Do Something ‘Dramatic’ to Cut The ‘ Plastic’ Use Paper Bags എന്നതാണ് 2023 ലെ ചിന്താവിഷയം.
ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ആരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുകയും പരിസ്ഥിതിക്ക് അങ്ങേയറ്റം ഹാനികരവുമാണ്. അതിനാൽ, ഇത്തരം പ്ലാസ്റ്റിക് ബാഗുകളുടെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സ്കൂൾ കോഡിനേറ്റർ ലിൻസി ജോർജ് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകുകയും, മുൻകൂട്ടി പരിശീലനം ലഭിച്ച സോഷ്യൽ സർവീസ് സ്കീം അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നൽകുകയും ചെയ്തു. പരിപാടികൾക്ക് വിദ്യാർത്ഥി കളായ ആദിത്യ സാബു, അസ്ന നിസാർ , അജീന അജി എന്നിവർ നേതൃത്വം നൽകി.

