അതിവേഗപാതയുടെ ബദൽ പദ്ധതി : ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട്

ന്യൂഡൽഹി: അതിവേഗപാതയുടെ ബദൽ പദ്ധതി രണ്ടുഘട്ടമായി നടപ്പാക്കാനാണ് ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിൽ നിർദേശിക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരം മുതൽ കണ്ണൂർവരെ. യാത്രക്കാരുടെ എണ്ണം, വരുമാനം എന്നിവ പരിശോധിച്ച് സാധ്യതയുണ്ടെന്ന് കണ്ടെത്തിയാൽ കാസർകോട്ടേക്കോ മംഗലാപുരത്തേക്കോ നീട്ടാം.

കണ്ണൂർമുതൽ കാസർകോടുവരെ യാത്രക്കാരുടെ എണ്ണം കുറവാണെന്നാണ് നേരത്തേ നടത്തിയ സർവേകൾ വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരംമുതൽ കണ്ണൂർവരെ മൂന്നരമണിക്കൂർകൊണ്ട് എത്തുന്ന സെമി സ്പീഡ് റെയിൽപ്പാതയാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഇതിനെ ഹൈസ്പീഡ് പാതയാക്കി ഉയർത്തും. ഇതിന് സാധിക്കുന്നരീതിയിൽ നിർമിക്കണം. രാജ്യത്തെ അതിവേഗ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കാനും സാധിക്കണം.

ഫണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം, വിവിധ ധനകാര്യ ഏജൻസികളിൽനിന്നുള്ള വായ്പകൾ എന്നിവയിലൂടെ കണ്ടെത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചെലവിന്റെ 60 ശതമാനം വഹിക്കുകയും 40 ശതമാനം വായ്പകളിലൂടെ കണ്ടെത്തുകയും ചെയ്യാം. പരിസ്ഥിതിസൗഹൃദ പദ്ധതിയായതിനാൽ പുതിയ പദ്ധതിക്ക് വിദേശ ധനകാര്യ ഏജൻസികളിൽനിന്ന് എളുപ്പം വായ്പലഭിക്കും. *ഭൂമി ആവശ്യമെങ്കിൽ സംസ്ഥാനം ഏറ്റെടുത്ത് നൽകണം..

ഭൂഗർഭ തുരങ്കപാതയായാലും എലിവേറ്റഡ് പാതയായാലും പദ്ധതിപ്രദേശത്ത് കൃഷിചെയ്യുന്നതിന് തടസ്സമില്ല. വീടുവെക്കാനും വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടായേക്കും *ഒരുവർഷത്തിനുള്ളിൽ ഡി.പി.ആർ. (വിശദമായ പദ്ധതി റിപ്പോർട്ട്) തയ്യാറാക്കാൻ ഡി.എം.ആർ.സി.യെ ചുമതലപ്പെടുത്താം.

നിർദേശം സംസ്ഥാനം അംഗീകരിച്ചാൽ തുടർന്ന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതുണ്ട്. പദ്ധതിയിൽ ശ്രീധരന്റെ ഉത്തരവാദിത്വം സംസ്ഥാനസർക്കാരാണ് നിശ്ചയിക്കേണ്ടത്. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗമാണ് ലക്ഷ്യമിടുന്നത്. കേരളത്തിൽ നിലവിൽ തീവണ്ടികളുടെ വേഗം ഇപ്രകാരമാണ്: പരശുറാം എക്സ്പ്രസ്- മണിക്കൂറിൽ 45 കി.മീ., മംഗലാപുരം എക്സ്പ്രസ് -45, മാവേലി എക്സ്പ്രസ് -50, മലബാർ എക്സ്പ്രസ് -48, വന്ദേഭാരത് എക്സ്പ്രസ് -45, മാവേലി എക്സ്പ്രസ് -50, മലബാർ എക്സ്പ്രസ് -48, വന്ദേഭാരത് എക്സ്പ്രസ്-75.5.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →