ന്യൂസിലന്‍ഡിനെ കീഴടക്കി ലങ്ക

കൊളംബോ: മൂന്നാം വനിതാ ടി20യിലും ന്യൂസിലന്‍ഡിനെ മുക്കി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 14.3 ഓവറില്‍ ലങ്കന്‍ വനിതകള്‍ ജയിച്ചുകയറി. 47 പന്തില്‍ 80 റണ്‍സ് നേടിയ ചാമരി അത്തപ്പത്തുവും 49 റണ്‍സ് നേടിയ ഹര്‍ഷിത സമരവിക്രമയും ചേര്‍ന്നാണ് അനായാസം ശ്രീലങ്കയ്ക്കു വിജയം സമ്മാനിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനു വേണ്ടി 46 റണ്‍സ് നേടിയ സോഫി ഡിവൈന്‍ ആണ് ടോപ് സ്‌കോററായത്. സൂസി ബെയ്റ്റ്‌സ് 37 റണ്‍സ് നേടി. ശ്രീലങ്കന്‍ നിരയില്‍ ഇനോക രണവീര മൂന്നും സുഗന്ദിക കുമാരി രണ്ട് വിക്കറ്റും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →