ബംഗളുരു: ദുലീപ് േട്രാഫി ക്രിക്കറ്റ് ഫൈനലില്‍ പശ്ചിമമേഖലയ്‌ക്കെതിരേ ദക്ഷിണ മേഖലയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മഴ ശല്യപ്പെടുത്തിയ ആദ്യദിനത്തില്‍ മൂടിക്കെട്ടിയ അന്തരീക്ഷം പശ്ചിമമേഖലാ പേസര്‍മാര്‍ മുതലെടുത്തു. ആദ്യദിനം ദക്ഷിണമേഖല ആറു വിക്കറ്റ് നഷ്ടത്തില്‍ 170 എന്ന നിലയിലാണ്. 63 റണ്‍സെടുത്ത ക്യപ്റ്റന്‍ ഹനുമ വിഹാരി, 40 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. നല്ല തുടക്കം ലഭിച്ചിട്ടും മായങ്ക് അഗര്‍വാളിന് (28 റണ്‍സ്) അതു മുതലാക്കാനായില്ല.
പശ്ചിമമേഖലയ്ക്കായി ചിന്തന്‍ ഗജ, ഷംസ് മുലാനി എന്നിവര്‍ രണ്ടും അര്‍സന്‍ നാഗ്‌വസ്വല്ല, അദിത് സേത്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ദുലീപ് േട്രാഫി ഫൈനല്‍:ദക്ഷിണ മേഖലയ്ക്ക് തകര്‍ച്ച
