തോമസ് ചാഴികാടന് എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ളസ് : മന്ത്രി വി.എൻ വാസവൻഎം പി ഫണ്ടിൽ 100 ൽ 100 ശതമാനവും ചിലവഴിച്ച തോമസ് ചാഴികാടൻ എം.പിയ്ക്ക് സ്വീകരണം നൽകി

കോട്ടയം : എം പി ഫണ്ട് ചില വഴിക്കുന്നതിൽ മാത്രമല്ല മണ്ഡലത്തിലെ എല്ലാ വിഷയങ്ങളിലും തോമസ് ചാഴികാടൻ എം.പിയ്ക്ക് ഫുൾ എ പ്ളസും നൂറിൽ നൂറ് മാർക്കും ഉണ്ടെന്നു മന്ത്രി വി.എൻ വാസവൻ പറഞ്ഞു. എം പി ഫണ്ടിൽ 100 ൽ 100 ശതമാനവും ചിലവഴിച്ച തോമസ് ചാഴികാടൻ എം.പിയ്ക്ക് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഒരു എം. പി എന്ന നിലയിൽ മണ്ഡലത്തിലെ എല്ലാ വികസന കാര്യങ്ങളിലും എല്ലാ പരിപാടികളിലും ഓടിയെത്താൻ തോമസ് ചാഴികാടന് സാധിക്കുന്നത് അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. ഇത്തരത്തിൽ ജില്ലയിലെ എല്ലാ മേഖലകളിലും വികസനം എത്തിക്കാനും ജനകീയനായി മാറാനും തോമസ് ചാഴികാടന് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →