പാറ്റന: ഓടുന്ന ട്രെയിനിന്‍റെ വാതിലിൽ തൂങ്ങി നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെൽറ്റ് കൊണ്ട് അടിക്കുന്ന യുവാവിന്‍റെ വീഡിയോ വൈറലാകുന്നു. വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനിന്‍റെ വാതിലിന് സമീപം ഇരിക്കുന്ന യാത്രക്കാരെയാണ് തൊട്ടടുത്ത ട്രാക്കിലൂടെ വിപരീത ദിശയിൽ നീങ്ങുന്ന ട്രെയിനിരുന്ന് യുവാവ് അടിക്കുന്നത്. യുവാവിനൊപ്പം ട്രെയിനിലുണ്ടായിരുന്ന മറ്റൊരാളാണ് വീഡിയോ ചിത്രീകരിക്കുന്നത്.
എന്നാൽ ഈ സംഭവം ഏതു ദിവസമാണ് നടക്കുന്നതെന്ന് വ്യക്തമല്ല. എന്നാണ് ഈ സംഭവം നടക്കുന്നതെന്നൊ കൃത്യമായി എവിടെയാണെന്നൊ വ്യക്തമല്ലെങ്കിലും ബിഹാറിലെ ചപ്ര ജില്ലയിലൂടെ ട്രെയിന്‍ കടന്നുപോകിമ്പോൾ സംഭവിച്ചതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വെള്ള ടീ ഷർട്ടും ഷോർട്ട്സും ധരിച്ചിരിക്കുന്ന യുവാവ് ട്രെയിനിന്‍റെ വാതിലിൽ തൂങ്ങി നിന്നാണ് ബെൽറ്റ് വീശി അടിക്കുന്നത്. നിരവധി തവണ ഇയാൾ മറ്റ് യാത്രക്കാരെ അടിക്കുന്നതും വീഡിയോയിൽ കാണാം.
ഇത് യഥാർത്ഥ വീഡിയോ ആണെങ്കിൽ ഗുരുതരമായ സുരക്ഷ ഭീഷണി ഉയർത്തുന്ന പ്രവൃത്തിയാണിതെന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകൾ പ്രതികരിക്കുന്നുണ്ട്. അടിയേറ്റോ അധവ അടിയേൽക്കാതിരിക്കാന്‍ ഒഴിഞ്ഞു മാറുമ്പോഴോ നിലത്തു വാണ് യാത്രക്കാർക്ക് വലിയ അപകടങ്ങൾ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാമൂഹികവിരുദ്ധർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നെല്ലാം ട്വിറ്ററിലെ വീഡിയോക്ക് താഴെ ആളുകൾ പ്രതികരിച്ചിട്ടുണ്ട്.
ഇയാൾ മനോരോഗിയാണെന്ന് തോന്നുന്നു. ശിക്ഷക്കൊപ്പം ചികിത്സയും ആവശ്യമാണ്. ഇയാൾ ബക്കിൾ സൈഡ് കൊണ്ടാണ് അടിക്കുന്നത്, ഉടനെ അറസ്റ്റ് ചെയ്യപ്പെടുമെന്നെല്ലാം കമന്‍റുകൾ പ്രതീക്ഷപ്പെട്ടു. ഇതുവരെ റെയിൽവേയോ ബിഹാർ പൊലീസോ സംഭവത്തിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം ട്വിറ്ററിലെ വീഡീയോയ്ക്ക് ചുവടെ ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ കമന്‍റ് ചെയ്തിട്ടുണ്ട്.

