ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ വീടുകള്‍ തകര്‍ത്ത് ഇസ്റാഈല്‍ സേന

വെസ്റ്റ് ബാങ്ക്: ഫലസ്തീനി അഭയാര്‍ഥികള്‍ കഴിയുന്ന ജെനിന്‍ ക്യാമ്പിലെ 80 ശതമാനം വീടുകളും ഇസ്റാഈല്‍ സേന തകര്‍ത്തു. ചില വീടുകള്‍ക്ക് തീയിടുകയാണ് ചെയ്തത്. നിരവധി വാഹനങ്ങളും കുടിവെള്ളം, വൈദ്യുതി ശൃംഖല, റോഡ് അടക്കമുള്ളവയും തകര്‍ത്തിട്ടുണ്ട്.

ഇസ്റാഈല്‍ നരനായാട്ടില്‍ മരിച്ച 12 പേരുടെയും മയ്യിത്തുകള്‍ ഖബറടക്കി. മരിച്ചവരില്‍ അഞ്ച് പേര്‍ കുട്ടികളാണ്. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ നിയന്ത്രണങ്ങളുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ നിഷ്‌ക്രിയത്വത്തില്‍ ജനങ്ങള്‍ക്ക് വലിയ പ്രതിഷേധമുണ്ട്. ജെനിനിലെ മൂന്ന് ആശുപത്രികളും സേന ആക്രമിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തെ അധിനിവേശത്തിന് ശേഷം ഇസ്റാഈല്‍ സേന പിന്മാറിയതിന് പിന്നാലെ വീടുകള്‍ പുനര്‍നിര്‍മിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് ഫലസ്തീനികള്‍. അധിനിവിഷ്ട വെസ്റ്റ് ബേങ്കില്‍ രണ്ട് പതിറ്റാണ്ടിനിടെ ഇസ്റാഈല്‍ സേന നടത്തുന്ന വലിയ ആക്രമണമാണിത്. 18,000ലധികം പേര്‍ താമസിക്കുന്ന ജെനിന്‍ ക്യാമ്പില്‍ നിന്ന് ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ കുടിയൊഴിഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →