മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്ക് താരം സെനഗലിന്റെ സാദിയോ മാനെയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബായ അല്‍അഹ്ലി രംഗത്ത്. മാനെയുമായി അല്‍ അഹ്ലി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പ്രമുഖ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. ലിവര്‍പൂളില്‍ മാനെയുടെ സ്‌ട്രൈക്കിംഗ് പാര്‍ട്ണര്‍ ആയിരുന്ന റോബര്‍ട്ടോ ഫിര്‍മിനോയെ ടീമിലെത്തിച്ചുകഴിഞ്ഞ അല്‍ അഹ്ലി വിജയകരമായ ഈ കൂട്ടുകെട്ട് സൗദിയിലും പുനരവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മാനേക്കായി ഉടന്‍ ബിഡ് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അല്‍അഹ്ലി. പക്ഷെ മാനെയെ വിട്ടുകൊടുക്കാന്‍ ബയേണ്‍ തയ്യാറാവുമോയെന്ന് കണ്ടറിയണം.
ലിവര്‍പൂളില്‍ മുഹമ്മദ് സലാ-ഫിര്‍മിനോ എന്നിവര്‍ക്കൊപ്പം മിന്നിത്തിളങ്ങിയ മാനെ ബയേണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയായിരുന്നു.