ഉത്തർ പ്രദേശിലെ ഷാഹാബാദിലെ രജിസ്ട്രാർ ഓഫീസിലെത്തിയ ആളുടെ പണമടങ്ങിയ ബാഗ് കുരങ്ങൻ കൊണ്ടുപോയി. ഭക്ഷണം അന്വേഷിച്ചിറങ്ങിയ കുരങ്ങൻ മടങ്ങിയത് ഒരു ലക്ഷം രൂപയടങ്ങിയ ബാഗുമായാണ്. ഓഫീസ് പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ ബാഗിനുള്ളിലായിരുന്നു സ്ഥലക്കച്ചവടത്തിന് ശേഷം കൈമാറാനുള്ള പണം സൂക്ഷിച്ചിരുന്നത്. ഡൽഹി സ്വദേശിയായ ഷറാഫത് ഹുസൈൻ എന്നയാളുടെ പണമടങ്ങിയ ബാഗാണ് കാണാതെ പോയത്.
ബാഗ് മോട്ടോർ സൈക്കിളിൽ വച്ച ശേഷം സമീപത്തുള്ള ബെഞ്ചിലിരുന്ന് കണക്ക് പരിശോധിക്കുന്ന സമയത്താണ് കുരങ്ങൻ ബാഗ് അടിച്ച് മാറ്റിയത്. പാർക്കിംഗിൽ നിർത്തിയിട്ട ബാഗുകളിൽ കുരങ്ങൻ തപ്പി നടക്കുന്നതും ഷറാഫതിൻറെ ബാഗ് എടുത്തുകൊണ്ട് പോവുന്നതുമായ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ആളുകൾ കുരങ്ങനിൽ നിന്ന് ബാഗ് തിരികെ എടുക്കാൻ പല ഐഡിയകൾ പ്രയോഗിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഹുസൈൻ തന്നെ കുരങ്ങനെ തുരത്തിയോടിച്ച് ബാഗ് തിരിച്ച് പിടിക്കുകയായിരുന്നു

