കണ്ണൂർ: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കെടുതി രൂക്ഷമാവുകയാണ്. കനത്ത മഴയെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. മുപ്പത് മീറ്ററോളം ദൂരത്തിലാണ് മതിൽ ഇടിഞ്ഞു വീണത്. 1869 ൽ നിർമിച്ച മതിലാണ് തകർന്നത്.
05/07/23 ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ജയിൽ സുപ്രണ്ട് പി.വിജയൻ സംഭവസ്ഥലം സന്ദർശിച്ചു. സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും തത്കാലത്തേക്ക് ഷീറ്റ് വച്ച് മറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അവധിയിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചുട്ടുണ്ട്. ജയിലിലെ സുരക്ഷാ ഉറപ്പു വരുത്തുമെന്നും സുപ്രണ്ട് വ്യക്തമാക്കി.

