പാർട്ടി ചിഹ്നം ആർക്കും തട്ടിയെടുക്കാൻ കഴിയില്ല, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; അജിത് പവാറിനെതിരെ രൂക്ഷ വിമർശനവുമായി ശരദ് പവാർ
മനസിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അയാൾക്ക് എന്നെ സമീപിക്കാമായിരുന്നു എൻസിപിയെ അഴിമതിക്കാരെന്ന് വിളിച്ചത് ഭാരതീയ ജനതാ പാർട്ടിയാണ്

മുംബൈ: പാർട്ടി ചിഹ്നം ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും അജിത് പവാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ശരദ് പവാർ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാർ ഇന്ന് മുംബൈയിലെ യശ്വന്ത്റാവു ചവാൻ സെന്‍ററിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് അജിത് പവാറിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

പാർട്ടി ചിഹ്നം ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്നും അത് എവിടെയും പോകുന്നില്ല എന്നും ശരദ് പവാർ പറഞ്ഞു. തങ്ങളെ അധികാരത്തിലെത്തിച്ച ജനങ്ങളും പാർട്ടി പ്രവർത്തകരും ഇപ്പോഴും തങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ പവാർ രാജ്യം മുഴുവൻ ഇന്ന് നമ്മെ ഉറ്റുനോക്കുകയാണെന്നും പലരും രാജ്യത്ത് ഇന്നും നമ്മളിൽ ഒരുപാട് പ്രതീക്ഷ വെക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് ഈ സമ്മേളനം ചരിത്രപരമാണ്, നമ്മുടെ വഴിയിലെ തടസ്സങ്ങൾക്കിടയിലും നമുക്ക് മുന്നേറണം നമുക്ക് അധികാരത്തോടുള്ള ആർത്തിയില്ല,നമ്മൾ ജനങ്ങൾക്ക് വേണ്ടി ഇനിയും പ്രവർത്തിക്കും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അജിത് പവാറിന് എന്നോട് സംസാരിക്കണമായിരുന്നു. മനസിൽ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അയാൾക്ക് എന്നെ സമീപിക്കാമായിരുന്നു എൻസിപിയെ അഴിമതിക്കാരെന്ന് വിളിച്ചത് ഭാരതീയ ജനതാ പാർട്ടിയാണ്. പിന്നെ എന്തിനാണ് നിങ്ങൾ (ബിജെപി) ഇപ്പോൾ എൻസിപിയുമായി സഖ്യമുണ്ടാക്കിയത്? അജിത് പവാർ വിഭാഗം ഒരു നടപടിക്രമവും പാലിച്ചിട്ടില്ല എന്നും പവാർ കുറ്റപ്പെടുത്തി.

പലപ്പോഴും എൻ്റെ വിജയത്തിന് കാരണം സാധാരണക്കാരായ പ്രവർത്തകരും തൊഴിലാളികളും ആണ്”.പവാർ പറഞ്ഞു ഇന്ത്യയിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്നും എൻസിപി അധ്യക്ഷൻ പറഞ്ഞു. “ഇന്ന് ഇന്ത്യയിൽ ജനാധിപത്യമില്ല. തുറന്ന ആശയവിനിമയം ഇല്ല. സാധാരണക്കാരൻ്റെ വികാരങ്ങൾ മനസിലാക്കാൻ ഒരാൾ ജനങ്ങൾക്കിടയിൽ ഇറങ്ങണം,” പവാർ പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് അഴിമതിക്കാരെന്ന് വിളിച്ച എൻസിപി നേതാക്കളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തതിനെതിരെയും ശരദ് പവാർ ആഞ്ഞടിച്ചു. കേസുകളുണ്ടെങ്കിൽ എന്തിനാണ് അവരെ സർക്കാരിൽ ഉൾപ്പെടുത്തുന്നത്? നരസിംഹറാവുവിന്റെയും മൻമോഹൻ സിംഗിന്റെയും കാലത്ത് എംപിമാർക്ക് അവരുടെ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ച് യോഗങ്ങളിൽ സംസാരിക്കാമായിരുന്നു. എന്നാൽ ഇന്ന് അങ്ങിനെ ഒരു അവസ്ഥയെ ഇല്ല. യോഗത്തിനൊന്നും ഒരു പ്രാധാന്യവും ഇന്ന് ഇല്ല. അല്ലെങ്കിൽ ഇല്ലാതാക്കി. ഒന്നും നടക്കുന്നില്ല,അല്ലെങ്കിൽ ചെയ്യുന്നില്ല. ഇത് ഒരു നല്ല അവസ്ഥയല്ല. കൂടിയാലോചന കൂടാതെയാണ് തീരുമാനങ്ങൾ എടുക്കുന്നത്, ഇത് ജനാധിപത്യ വിരുദ്ധമാണ്.പലർക്കും പല പ്രത്യയശാസ്ത്ര നിലപാട് ഉണ്ടാകാം എങ്കിലും ആ സമയത്ത് ഒന്നും ഇങ്ങനെ ആയിരുന്നില്ല ,” പവാർ പറഞ്ഞു. അനന്തരവൻ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനെതിരെ ആഞ്ഞടിച്ച ശരദ് പവാർ, അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →