അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകൻ

സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പ്രമേയമാണ് ബി. ഉണ്ണിക്കൃഷ്ണൻ – പൃഥ്വിരാജ് ചിത്രത്തിന്റേത് എന്നാണ് വിവരം. ദി ത്രില്ലര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും ബി. ഉണ്ണിക്കൃഷ്ണനും ഒരുമിച്ചിട്ടുണ്ട്. പതിമൂന്നു വര്‍ഷത്തിനുശേഷം ഇരുവരും വീണ്ടും ഒരുമിക്കുകയാണ്. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്നു. ക്വീൻ, ആദ്യരാത്രി, എല്ലാം ശരിയാകും, പൃഥ്വിരാജ് നായകനായ ജനഗണമന എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷാരിസ്.

അതേസമയം വിലായത്ത് ബുദ്ധയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ പൃഥ്വിരാജ് രണ്ടുമാസത്തെ വിശ്രമത്തിലേക്ക് പ്രവേശിച്ചു. വിലായത്ത് ബുദ്ധ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങള്‍ പൃഥ്വിരാജിന് പൂര്‍ത്തിയാക്കാനുണ്ട്.എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.

പ്രഭാസ് ചിത്രം സലാര്‍, ബോളിവുഡ് ചിത്രം ബഡാ മിയാൻ ഛോട്ടാ മിയാൻ എന്നീ സിനിമകള്‍ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു. പൃഥ്വിരാജ് നായകനാവുന്ന നിരവധി സിനിമകളുടെയും ചിത്രീകരണവും പ്രീ പ്രൊഡക്‌ഷനും അനിശ്ചിതത്വത്തിലാണ്. വിലായത്ത് ബുദ്ധയുടെ 22 ദിവസത്തെ ചിത്രീകരണത്തില്‍ ഇനി പങ്കെടുക്കേണ്ടതുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →