“മഹാറാണി” ഉടന്‍ തിയേറ്ററുകളിലേക്ക്

വൻനിരയിലെ താരങ്ങളായ റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ്‌ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “മഹാറാണി. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.

ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് ലോകനാഥൻ ആണ്.

എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലൻ നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവി ആണ്.ബാദുഷപ്രൊഡക്ഷൻസിൻ്റെ ബാനറില്‍ എൻ.എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്. മുരുകൻ കാട്ടാക്കടയുടെയും, അൻവര്‍ അലിയുടെയും,രാജീവ്‌ആലുങ്കലിന്റെയും വരികള്‍ക്ക്സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്.

എഡിറ്റര്‍- നൗഫല്‍ അബ്ദുള്ള, കല – സുജിത് രാഘവ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – സുധര്‍മ്മൻവള്ളിക്കുന്ന്,വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ് – ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ,മനോജ്‌പന്തയില്‍, ക്രീയേറ്റീവ്കോണ്‍ട്രിബൂട്ടേഴ്‌സ്- ബൈജു ഭാര്‍ഗവൻ, സിഫസ് അഷ്‌റഫ്‌, അസോസിയേറ്റ് ഡയറക്റ്റര്‍ – സാജു പൊറ്റയില്‍ക്കട ,റോഷൻ അറക്കല്‍, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈൻ, പ്രൊഡക്ഷൻ മാനേജര്‍ – ഹിരണ്‍ മോഹൻ, പി.ആര്‍.ഒ – പി ശിവ പ്രസാദ്, സൗണ്ട് മിക്സിങ് – എം.ആര്‍ രാജാ കൃഷ്ണൻ, സ്റ്റില്‍സ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →