പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സുഹൃത്തുക്കളും ചവറ പോലീസിന്റെ പിടിയിൽ.

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവും സുഹൃത്തുക്കളും പിടിയിൽ. കൊല്ലം കരുനാഗപ്പള്ളി അയലിവേലിക്കുളങ്ങര സ്വദേശി 20 വയസുകാരായ അജിം ഷാ, ആഷിഖ്, ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജൂൺ 28 ബുധനാഴ്ചയാണ് സംഭവം .

കൺസഷൻ ടിക്കറ്റെടുക്കാൻ കരുനാഗപ്പള്ളി കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയ പെൺകുട്ടിയെ നിർബന്ധിച്ച് കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി മധുരയിലേക്ക് കടക്കുകയായിരുന്നു.

മധുരയിൽ വച്ച് ഒരു ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് പെൺകുട്ടി അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്. റെയിൽവേ പൊലീസിൻറെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →