ബംഗളൂരുവിൽ നടക്കാനിരുന്ന വിശാല പ്രതിപക്ഷ യോഗം മാറ്റി വച്ചു.

വിശാല പ്രതിപക്ഷ യോഗം മാറ്റിവച്ചു. 2023 ജൂലൈ 13, 14 തീയതികളിലായി ബംഗളൂരുവിലായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്. എൻസിപി പിളർപ്പിൻ്റെ പശ്ചാത്തലത്തിലാണ് മാറ്റിയതെന്നാണ് സൂചന. കർണ്ണാടക, ബിഹാർ നേതാക്കളുടെ അസൗകര്യത്തെ തുടർന്നാണ് യോഗം മാറ്റിയതെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി വ്യക്തമാക്കി.പ്രതിപക്ഷ നേതാക്കൾ ശരദ് പവാറുമായി സംസാരിച്ചു. ശരദ് പവാറിന് സോണിയ ഗാന്ധിയും, മല്ലികാർജുൻ ഖർഗെയും, രാഹുൽ, മമതാ ബാനർജിയും പിന്തുണ അറിയിച്ചു.

പവാർ കുടുംബത്തിലെ പൊട്ടിത്തെറിയെ തുടർന്ന് മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയാണ് നടന്നത്. നാടകീയ നീക്കത്തിലൂടെ പ്രതിപക്ഷ നേതാവായിരുന്ന അജീത് പവാർ, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പവാറിൻറെ വിശ്വസ്തരായ ഛഗൻഭുജ്പലും പ്രഫുൽ പട്ടേലും അജിത്തിനൊപ്പം ചേർന്നതോടെ എൻസിപി നിഷ്പ്രഭമായി. നാൽപതിലേറെ എംഎൽഎമാരെ ബിജെപി ക്യാംപിലെത്തിച്ചാണ് ശരദ് പവാറിനെ അനന്തരവൻ കൂടിയായ അജിത് പവാർ മലർത്തിയടിച്ചത്. ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ശരദ് പവാറിൻറെ പ്രതികരണം.

ശരദ് പവാർ പൂനെയിലായിരിക്കെയാണ് മുംബൈയിൽ അനന്തരവൻ അജിത് പവാർ, പാർട്ടി തട്ടിയെടുത്തത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അജിത് പവാർ രാവിലെ വിളിച്ച എംഎൽഎമാരുടെ യോഗം വൻ രാഷ്ട്രീയ അട്ടിമറിയായിരുന്നു. എൻസിപിയുടെ 53 എംഎൽഎമാരിൽ നാൽപതിലേറെപ്പേർ അജിത്തിൻറെ യോഗത്തിനെത്തിയിരുന്നു. അൽപസമയത്തിനകംഇവരുടെ വാഹനവ്യൂഹം രാജ്ഭവനിലേക്ക് പോയി .

. ഇതിനിടയിൽ രാജ്ഭവനിൽ സത്യപ്രതിജ്ഞാ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമെത്തി. അജിത് പവാറിനൊപ്പം, ശരത് പവാറിൻറെ വിശ്വസ്തരായ പ്രഭുൽ പട്ടേലും ഛഗൻ ഭുജ്പലും വൽസെ പട്ടേലും രാജ്ഭവനിലെത്തി. ഇതോടെ താൻ ചതിക്കപ്പെട്ടെന്ന് ‘വലിയ പവാർ’ തിരിച്ചറിഞ്ഞു. അജിത് പവാറിനൊപ്പം ഛഗൻ ബുജ്പലും ധനഞ്ജയ് മുണ്ടെയും ഉൾപ്പെടെ എട്ടുപേർ മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു.

നാലുവർഷത്തിനിടെ മൂന്നാംതവണയാണ് അജിത് ഉപമുഖ്യമന്ത്രിയാകുന്നത് എന്ന പ്രത്യേകതയുമുണ്ട്. സ്വാധീനിക്കപ്പെടാനുള്ള സാധ്യത മുന്നിൽകണ്ട് എംഎൽഎമാരോട് ഫോൺ നിർബന്ധമായും സ്വിച്ച് ഓഫ് ചെയ്യാൻ അജിത്തിൻറെ നിർദേശം. കാര്യങ്ങൾ കൈവിട്ടു പോയതോടെ ദുർബലമായിരുന്നു മാധ്യമങ്ങളോടുള്ള ശരദ് പവാറിൻറെ പ്രതികരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →