തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണം : ഹൈബി ഈഡന് പിന്തുണയുമായി യൂത്ത് ലീഗ്

ഹൈബി ഈഡന് പിന്തുണയുമായി യൂത്ത് ലീഗ്. തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നതായി യൂത്ത്‌ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടിപി അഷറഫലി 24നോട്‌ പറഞ്ഞു. ഹൈബി ഈഡൻ എംപിയുടെ ആവശ്യം ശരിയാണ്. ചർച്ച നടക്കേണ്ടുന്ന വിഷയമാണ് ഹൈബി ഉന്നയിച്ചത്. വരുന്ന ലോക്സഭാ സമ്മേളനത്തിൽ ഉൾപ്പെടെ വിഷയം ചർച്ച ചെയ്യണം. തിരുവനന്തപുരം തലസ്ഥാനമായത് സ്വാഭാവികമായ തുടർച്ചയുടെ ഭാഗമായാണ്.2023 മാർച്ച് 9ന് ലോകസഭയിൽ അവതരിപ്പിച്ച The State Capital Relocation Bill 2023 ലൂടെയാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്.

വികസനം, ജനങ്ങൾക്ക് എത്തിച്ചേരാനുള്ള സൗകര്യം എന്നിവ പരിഗണിച്ചാൽ എറണാകുളം ആണ് തലസ്ഥാനം ആകാൻ നല്ലത്. ഹൈബി പറഞ്ഞതിനെ, കേരളം വിഭജിക്കണം എന്ന അർത്ഥത്തിൽ കണ്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെ പ്രതികരിക്കുന്നത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഹൈബിയെ ചിലർ വ്യക്തിഹത്യ നടത്തുന്ഇത് രാഷ്ട്രീയക്കാർക്ക് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തലസ്ഥാന മാറ്റമെന്ന എംപിയുടെ സ്വകാര്യ ബില്ലിമേൽസംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ മാർച്ച് 31 ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയിച്ചിരുന്നു. ഈ ഫയലിലാണ് ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കുന്നതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സ്വകാര്യ ബില്ലിനോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫിനാഷ്യൽ മെമ്മോറാണ്ടത്തിൽ തലസ്ഥാന മാറ്റത്തിന് എത്ര തുക വേണ്ടി വരുമെന്നത് അറിയില്ലെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നത്‌ ഹൈബി ഈഡന്റെ ആവശ്യം സർക്കാർ തള്ളുകയായിരുന്നു. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്വകാര്യബില്ലിൽ എതിർപ്പ് ഉയർത്തിയ കേരളം ഹൈബി ഈഡന്റെ ആവശ്യം നിരാകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. ഹൈബി ഈഡൻ എം പി ലോകസഭയിലവതരിപ്പിച്ച സ്വകാര്യബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →