ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് കണ്ടെത്തൽ

തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയെന്ന കേസിൽ എക്‌സൈസിന് ഗുരുതര വീഴ്ച. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് കണ്ടെത്തൽ. പരിശോധനയുടെ ലാബ് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി രംഗത്തെത്തി. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.

ചാലക്കുടിയിൽ ഷീല നടത്തിവന്ന ബ്യൂട്ടിപാർലറിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഷീലയുടെ ബാഗും കാറും എക്‌സൈസ് സംഘം പരിശോധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്‌സൈസ് സംഘം അന്ന് പറഞ്ഞത്. ഷീലയിൽ നിന്ന് എൽഎസ്ഡി സ്റ്റാംപ് ഉൾപ്പെടെയുള്ള മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തുവെന്നായിരുന്നു എക്സൈസ് നൽകിയ വിവരം.

കേസിനെ കുറിച്ച് ഷീലയുടെ വാക്കുകൾ.
‘കാറ് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്നായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥരുടെ ചോദ്യം. ഇല്ലെന്ന് പറഞ്ഞു. ബാഗും എവിടെയും വച്ചിരുന്നില്ല. പിടിച്ചെടുത്തെന്ന് പറയുന്ന സ്റ്റാമ്പ് ഒറ്റത്തവണ മാത്രമാണ് തന്നെ കാണിച്ചത്. അതെന്താണെന്ന് പോലും അറിഞ്ഞിരുന്നില്ല. എനിക്ക് മറ്റ് ശത്രുക്കളുമില്ല. ഒരു ചെറിയ പാർലർ നടത്തിയാണ് ജീവിക്കുന്നത്. ചെയ്യാത്ത തെറ്റിന് 72 ദിവസമാണ് ജയിലിൽ കിടന്നത്. അതുവരെ മയക്കുമരുന്ന് കണ്ടിട്ടുപോലുമില്ലാത്ത ആളാണ് ഞാൻ’.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →