പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് കൂടിയവർക്ക് മക്കളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഉദ്ദേശമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ദില്ലി: പ്രതിപക്ഷ ഐക്യ നീക്കത്തെ പരിഹസിച്ച് അമിത് ഷാ. രാഹുൽഗാന്ധി പ്രധാനമന്ത്രിയായാൽ അഴിമതിയും കുംഭകോണങ്ങളുമാകും ഇന്ത്യയുടെ വിധിയെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയായാൽ തട്ടിപ്പുകാരെ ജയിലിൽ അടക്കുമെന്നും അമിത് ഷാ പറഞ്ഞു. പാറ്റ്നയിലെ ബിജെപി പൊതുയോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പരാ‍മർശം. പ്രതിപക്ഷ ഐക്യത്തിനായി ഒരുമിച്ച് കൂടിയവർ അഴിമതിയിൽ പങ്കുള്ളവരാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഉദ്ദേശ്യമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

അടുത്ത സംയുക്ത പ്രതിപക്ഷ യോഗം ബെംഗളൂരുവിലാകുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. 2023 ജൂലൈ 13, 14 തീയതികളിലായി യോഗം നടക്കും. നേരത്തെ പന്ത്രണ്ടിന് ഷിംലയിലോ, ജയ് പൂരിലോ യോഗം നടക്കുമെന്നായിരുന്നു അഭ്യൂഹം. പൊതുമിനിമം പരിപാടി, മണ്ഡലങ്ങളിൽ പൊതു സ്ഥാനാർത്ഥി തുടങ്ങി ഐക്യനീക്കത്തിലെ നിർണ്ണായക ഘടകങ്ങൾ വരുന്ന യോഗത്തിൽ പ്രഖ്യാപിച്ചേക്കും. ദില്ലി ഓർഡിനനൻസിൽ നിലപാട് അറിയിച്ചില്ലെങ്കിൽ സഖ്യത്തിനൊപ്പമുണ്ടാകില്ലെന്ന് ആംആദ്മി പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →