ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും വന്‍ സംഘര്‍ഷം. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലുണ്ടായ വെടിവെപ്പില്‍ വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി തലസ്ഥാന നഗരമായ ഇംഫാലില്‍ ജനം തെരുവിൽ ഇറങ്ങി.
ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് കണ്ണീര്‍ പ്രയോഗിച്ചു. ബിജെപി ഓഫീസിനും രാജ്ഭവനും മുന്നിലാണ് ജനക്കൂട്ടം എത്തിയത്. വൈകിട്ട് ഏഴു മണിയോടെയാണ് സംഘർഷാവസ്ഥ ആരംഭിച്ചത്. കാങ്പോക്പിയിൽ റോഡുകളും മറ്റും ടയറുകൾ കൂട്ടിയിട്ട് തീയിട്ട് തടഞ്ഞിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാൽ മാർക്കറ്റ് ഏരിയയിലെത്തിയ ആയിരത്തിലധികം വരുന്ന മെയ്തെയ് ജനക്കൂട്ടം കലാപം സൃഷ്ടിച്ചതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.