കണ്ണൂര്‍: കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള പ്രവേശനം തടഞ്ഞു. ശക്തമായ മഴയും കടൽ ക്ഷോഭവും കണക്കിലെടുത്താണ് നടപടി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, ധർമടം എന്നീ ബീച്ചുകളിലേക്കാണ് പ്രവേശനം നിരോധിച്ചത്. ഡിടിപിസി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
അതേസമയം, സംസ്ഥാനത്ത് 28/06/23 ബുധനാഴ്ച പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടുമെങ്കിലും എന്നാണ് പ്രവചനം. 27/06/23 ചൊവ്വാഴ്ചത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ജില്ലയിലും 28/06/23 ബുധനാഴ്ച പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം എന്നാണ് നിര്‍ദ്ദേശം.

