മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ സൈബര്‍ ബുള്ളിയിംഗ്: വിമര്‍ശനവുമായി വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ നടന്ന സൈബര്‍ ബുള്ളിയിംഗ് അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്. കഴിഞ്ഞ ആഴ്ച മോദി നടത്തിയ യുഎസ് സന്ദര്‍ശനവേളയിലാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ മാധ്യമപ്രവര്‍ത്തകയായ സബ്രീന സിദ്ധീക്കി വിവാദ ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സര്‍ക്കാര്‍ എന്ത് ചെയ്തു എന്നായിരുന്നു ചോദ്യം.മോദിയോട് ചോദ്യം ചോദിച്ചതുമുതല്‍ സബ്രീനയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്നും അവരുടെ മുസ്ലീം വിശ്വാസത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നും വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ചൂണ്ടിക്കാട്ടി.
സബ്രീനയ്ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസിന് അറിവുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്ററായ ജോണ്‍ കിര്‍ബി പറഞ്ഞു. ‘ഇത് അംഗീകരിക്കാനാവില്ല. ഏത് സാഹചര്യത്തിലും എവിടെയും മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിക്കുന്നതിനെ ഞങ്ങള്‍ പൂര്‍ണമായും അപലപിക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്,’ അദ്ദേഹം പറഞ്ഞു.ചോദ്യത്തിന്, ജനാധിപത്യം ഞങ്ങളുടെ സിരകളില്‍ ഒഴുകുന്നു. മതം, ജാതി തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരുതരത്തിലുള്ള വിവേചനത്തിനും ഇടയില്ല എന്ന് മോദി പ്രതികരിച്ചു. ഇതിനു പിന്നാലെ ഇവര്‍ക്കെതിരെ വ്യാപകമായ സൈബര്‍ ബുള്ളിയിംഗ് ഉണ്ടായി. സബ്രീനയ്ക്കെതിരെ ഇന്ത്യയില്‍ നിന്ന് മാരകമായ സൈബര്‍ ബുള്ളിയിംഗ് ഉണ്ടായി എന്ന് തിങ്കളാഴ്ച എന്‍ബിസി ന്യൂസ് മാധ്യമപ്രവര്‍ത്തക കെല്ലി ഒഡോണല്‍ ആരോപിച്ചിരുന്നു. ഇവരില്‍ രാഷ്ട്രീയക്കാര്‍ ഉണ്ടായിരുന്നു എന്നും ഒഡോണല്‍ ആരോപിച്ചു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →