ആലപ്പുഴ : ഒളിവിൽ പോകുന്നതിനു മുൻപായി തന്റെ മൊബൈൽ ഫോൺ ഉപേക്ഷിച്ചതായി വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ നിഖിൽ തോമസ്. 2023 ജൂൺ19 ന് രാത്രി ഏഴിനാണ് ഇയാളുടെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയത്. കായംകുളം പാർക്ക് ജംക്‌ഷൻ പാലത്തിനു മുകളിൽ നിന്നു കരിപ്പുഴ തോട്ടിലേക്കു ഫോൺ എറിഞ്ഞെന്നാണു നിഖിലിന്റെ മൊഴി.
പൊലീസ് ഇവിടെ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഈ മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകളുള്ള മൊബൈൽ ഫോൺ കിട്ടാതിരിക്കാനുള്ള നീക്കമാണ് നിഖിലിന്റേതെന്നു പൊലീസ് കരുതുന്നു.

