കോഴിക്കോട്: ചാത്തമംഗലത്ത് കോഴിഫാമിൽ തെരുനായകളുടെ ആക്രമണം. ചാത്തമംഗലം സ്വദേശി രാവുണ്ണിയുടെ ഫാമിലാണ് ആക്രമണം ഉണ്ടായത്.
പുലർച്ചെയാണ് സംഭവം. ഫാമിലുണ്ടായിരുന്ന 170 കോഴികളെയാണ് തെരുനായകൾ കൂട്ടത്തോടെ കടിച്ചുകൊന്നത്. നിരവധി കോഴികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴികളെ വളർത്തുന്ന ഷെഡിന്‍റെ ഗ്രില്ല് തകർത്ത് അകത്തു കടന്നാണ് നായ്ക്കൾ ആക്രമിച്ചത്.

